Image

ടി.പി.വധം: സി.പി.എം. പ്രതിക്കൂട്ടിലെന്ന് സൈമണ്‍ ബ്രിട്ടോ

Published on 20 May, 2012
ടി.പി.വധം: സി.പി.എം. പ്രതിക്കൂട്ടിലെന്ന് സൈമണ്‍ ബ്രിട്ടോ
ഇടുക്കി: ടി.പി.ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റ് ആശയം മുനിര്‍ത്തി പ്രവര്‍ത്തിച്ച ആള്‍ തന്നെയാണെന്നും അദ്ദേഹം വിമതനാണെങ്കിലും കുലംകുത്തിയാണെന്ന് പറയാനാകില്ലെന്നും മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ. ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടുപോയെങ്കിലും കമ്യൂണിസ്റ്റ് രീതി വിട്ടുപോയിട്ടില്ല. കോണ്‍ഗ്രസില്‍ പോകുകയോ ആദര്‍ശം ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും റെനഗേഡ് എന്ന പദം അദ്ദേഹത്തിന് ചേരുമോ എന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കണമെന്നും ബ്രിട്ടോ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരനോട് വിരോധമുണ്ടായിരുന്ന സംഘടന സി.പി.എമ്മാണ് എന്നതുകൊണ്ട് ടി.പിയുടെ വധത്തില്‍ സി.പി.എം.പ്രതിക്കൂട്ടിലാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ ശ്രമം ഇതിനെ രാഷ്ട്രീയമായി മുതലാക്കുക എന്നത് മാത്രമാണെന്നും സൈമണ്‍ ബ്രിട്ടോ വ്യക്തമാക്കി. വി.എസിനെ കൂടാതെ ചന്ദ്രശേഖരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ സി.പി.എം. നേതാക്കളില്‍ ഒരാള്‍ ബ്രിട്ടോയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക