Image

ആറന്മുള വിമാനത്താവളം: നിലം നികത്തലിനെതിരേയും ഹര്‍ജി

Published on 22 May, 2012
ആറന്മുള വിമാനത്താവളം: നിലം നികത്തലിനെതിരേയും ഹര്‍ജി
ആറന്മുള: പ്രവാസികളുടെ സ്വപ്‌നമായ ആറന്മുള വിമാനത്താവള പദ്ധതിക്ക്‌ വീണ്ടും പരിസ്ഥിതി പ്രേമികളുടെ വഴിമുടക്ക്‌. നെല്‍പാടം നികത്തി ആറന്മുള ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവളം പണിയുന്നതു നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. അകീരമണ്‍ രാധാകൃഷ്‌ണ ശര്‍മയും മറ്റു രണ്ടുപേരുമാണു കോടതിയിലെത്തിയത്‌. വിശിഷ്‌ടമായ ആറന്മുള കണ്ണാടി ഉപയോഗിക്കാനുള്ള അച്ചിന്‌ ഈ മേഖലയിലെ പ്രത്യേക മണ്ണ്‌ ഉപയോഗിക്കുന്നുണ്ട്‌. നെല്‍പാടങ്ങളും നീര്‍ത്തടങ്ങളും പൂര്‍വസ്‌ഥിതിയില്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ആറന്മുള, കിടങ്ങന്നൂര്‍, മുല്ലപ്പുഴശേരി മേഖലയില്‍ എയര്‍പോര്‍ട്ട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണം. നിര്‍മാണ കമ്പനിയായ കെജിഎസ്‌ ആറന്മുള ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ പക്കല്‍ അധികമുള്ള ഭൂമി കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം തിരിച്ചെടുക്കണം. പരിസ്‌ഥിതിക്കുണ്ടായ ആഘാതം പഠിച്ച്‌ ഇവരില്‍ നിന്നു നഷ്‌ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. 500 ഏക്കറാണു പദ്ധതിക്കാവശ്യം. 150 ഏക്കര്‍ വ്യവസായ മേഖലയായി വിജ്‌ഞാപനം ചെയ്‌തതു റദ്ദാക്കണമെന്നും ആവശ്യമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക