Image

എയര്‍ഇന്ത്യ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു

Published on 23 May, 2012
എയര്‍ഇന്ത്യ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു

ന്യൂദല്‍ഹി: സമരം തുടരുന്ന പൈലറ്റുമാര്‍ക്കെതിരെ എയര്‍ഇന്ത്യാ മാനേജ്മെന്റ് ദല്‍ഹി ഹൈകോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു. സമരം നിയമവിരുദ്ധമാണെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റ് ഹരജി ഫയല്‍ ചെയ്തത്. സമരം പതിനാറ് ദിവസമായി തുടരുകയാണ്.

പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് 250കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 101 പൈലറ്റുമാരെ ഇതിനകം പിരിച്ചു വിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക