തിരുവനന്തപുരം: ചലച്ചിത്ര നടി പ്രിയങ്ക നായര്‍ വിവാഹിതയായി. തമിഴ് സിനിമാ സംവിധായകന്‍ ലോറന്‍സ് റാം ആണ് വരന്‍. ഇന്ന് രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. വധൂ വരന്മാരുടെ മാതാപിതാക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ തുടരുമെന്ന്് പ്രിയങ്ക പറഞ്ഞു.
മോഡലിങ് രംഗത്തുനിന്നാണ് പ്രിയങ്ക സിനിമയിലെത്തിയത്. 'വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രയങ്കയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ പ്രിയങ്ക ചെയ്തിട്ടുണ്ട്. വെയില്‍, ഇവിടം സ്വര്‍ഗമാണ്, സമസ്ത കേരളം പിഒ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.