Image

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ബിജെപി

Published on 25 May, 2012
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ബിജെപി
മുംബൈ: അടുത്ത പൊതുതെരഞ്ഞെടുപ്പ് വിജയിച്ച് എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുമെന്ന് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം മികച്ച വിജയം നേടുമെന്ന് ഗഡ്കരി പറഞ്ഞു. മുംബൈയില്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവിന്റെ സമാപനത്തോടനുബന്ധിച്ചു ഇന്നലെ വൈകുന്നേരം നടന്ന റാലിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയെ ലോകശക്തികളില്‍ സൂപ്പര്‍പവറാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും അഴിമതിയ്ക്കും യുപിഎ സര്‍ക്കാരാണ് കാരണമെന്നും അവശ്യസാധനങ്ങളുടെ വില വര്‍ധന മൂലം പൊതുജനം നട്ടംതിരിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനദ്രോഹപരമായ നടപടികള്‍ക്കു പൊതുജനം യുപിഎ സര്‍ക്കാരിനെ പാഠംപഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക