Image

സംഘര്‍ഷം: സിറിയന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബാന്‍ കി മൂണ്‍

Published on 25 May, 2012
സംഘര്‍ഷം: സിറിയന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബാന്‍ കി മൂണ്‍
ന്യൂയോര്‍ക്ക്: സിറിയയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രംഗത്തെത്തി. യുഎന്‍ സുരക്ഷാ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ബാന്‍ കി മൂണ്‍ സിറിയന്‍ സര്‍ക്കാരിന്റെ നടപടികളെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഷെല്ലുകള്‍ പോലുള്ള മാരക ആയുധങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രയോഗിക്കുന്നതായി ബാന്‍ കി മൂണ്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ അനുകൂല സേനയുടെയും നടപടികള്‍ വന്‍ മനുഷ്യാവകാശ ധ്വംസനത്തിനാണ് ഇടയാക്കുന്നത്. യുഎന്‍ പിന്തുണയോടെ അവതരിപ്പിച്ച ആറ് വ്യവസ്ഥകളുള്ള സമാധാന പദ്ധതിയില്‍ ഒന്നുപോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ബാന്‍ കി മൂണ്‍ കുറ്റപ്പെടുത്തുന്നു. ജനവാസ കേന്ദ്രങ്ങളില്‍ തീവ്രവാദ ലക്ഷ്യത്തോടെയുള്ള സ്ഫോടനങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശത്തെ മാനിക്കണമെന്നും ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക