Image

എ.വി. താമരാക്ഷന്‍ ജെഎസ്എസില്‍ നിന്ന് രാജിവെച്ചു

Published on 26 May, 2012
എ.വി. താമരാക്ഷന്‍ ജെഎസ്എസില്‍ നിന്ന് രാജിവെച്ചു
ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന എ.വി. താമരാക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. യുഡിഎഫ് സംവിധാനവുമായി ചേര്‍ന്നു പോകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു രാജി. രാജി ജെഎസ്എസിന്റെ സംസ്ഥാന കമ്മറ്റിയും അംഗീകരിച്ചു.

ആര്‍എസ്പി നേതാവായിരുന്ന താമരാക്ഷന്‍ ആര്‍എസ്പി-ബി രൂപീകരിക്കാന്‍ മുന്‍ നിരയില്‍ നിന്ന നേതാവാണ്. ഇതിനുശേഷം ഇവിടെ നിന്ന് പിണങ്ങി ജെഎസ്എസിലേക്ക് ചേരുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഗൗരിയമ്മയുമായും ജെഎസ്എസ് നേതാവ് രാജന്‍ ബാബുവുമായും ഇടഞ്ഞുനില്‍ക്കുകയായിരുന്നു. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരെ ഗൗരിയമ്മ ഏകപക്ഷീയമായി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് എ.വി. താമരാക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക