Image

കൂട്ടുകക്ഷി ഭരണത്തിലെ കാട്ടു പീഢനങ്ങള്‍ (ജയന്‍ വര്‍ഗീസ്‌)

Published on 25 May, 2012
കൂട്ടുകക്ഷി ഭരണത്തിലെ കാട്ടു പീഢനങ്ങള്‍  (ജയന്‍ വര്‍ഗീസ്‌)
കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞ്‌ വിശ്രമിക്കുന്ന നേരം സമീപത്ത്‌ വിലാസവതിയായ സിംഹിയുമുണ്ട്‌. സിംഹി ചുരുട്ടിക്കൊടുത്ത തളിര്‍വെറ്റില മുറുക്കാന്‍ ചവച്ചുകൊണ്ട്‌ സിംഹം ഒന്ന്‌ നീട്ടി തുപ്പി. അപ്പോളാണ്‌ റോയല്‍ ഫാമിലിയെത്തേടി ആചീത്തവിളി ചീറിയെത്തുന്നത്‌ .

`നീ എതു കോപ്പിലെ രാജാവാണടോ? ഫാ...,പട്ടീ.. അവവനൊരു രാജാവായിട്ട്‌ കൊറേ വിലസുന്നുണ്ട്‌. എനിക്ക്‌ നീ പുല്ലാണടാ വെറും പുല്ല്‌.'

സിംഹവും ഭാര്യയും ഞെട്ടിത്തിരിഞ്ഞു നോക്കി .ഒരു പന്ന കുറുക്കനാണ്‌ പൂരെവെള്ളത്തിലാണ്‌ കക്ഷി . കാല്‍ നിലത്തുറക്കുന്നില്ല. ഒരു കയ്യില്‍ നമ്മുടെ ബവറേജസ്‌ കോര്‍പ്പറേഷന്റെ അമ്രുത പാനീയകുപ്പി . ഇടക്കിടെ അതില്‍ നിന്ന്‌ അല്‍പാല്‌പം അകത്താക്കുന്നുണ്ട്‌.

നീ വല്യ രാജാവാണേ.. നിനക്ക്‌ കൊള്ളാം . ഈ എനിക്ക്‌ നീയൊരു പ്രശ്‌നമേ അല്ലെടാ പട്ടീ ..

കുറുക്കന്‍ പിന്നേയും പുലമ്പുകയാണ്‌ . ഇതെല്ലാം കേട്ടെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ സിംഹം തല തിരിച്ചുകളഞ്ഞു. പക്ഷേ സിംഹിക്ക്‌ ശരിക്കും ദേഷ്യം വന്നു.
`എന്തടാ നിന്റെ നാവെറങ്ങിപ്പോയൊ? ലവനൊരു രാശാവ്‌ .. നീ എന്നാടാ ഇത്ര വലിയ പുള്ളിയായത്‌ .. ഫാ തെണ്ടീ..'

രാജസിംഹന്‍ പിന്നേയും അതവഗണിച്ചു പക്ഷേ, രാജ്ഞി ക്ഷമയുടെ നെല്ലിപ്പലക കണ്ടു .

`എവനെ ഒരു പാഠം പഠിപ്പിച്ചിട്ടേയുള്ളു എന്നും പറഞ്ഞ്‌ മുന്നോട്ടാഞ്ഞെങ്കിലും സിംഹം ഭാര്യയെ തടഞ്ഞു'

`വേണ്ടടീ അവന്‍ വിവരമില്ലാത്തവനാ.. പോരെങ്കില്‍ വെള്ളവും ..വല്ലതും പറഞ്ഞിട്ട്‌ പോകട്ടെ'.

`ഫാ നാറീ .' കുറുക്കന്‍ വിടാന്‍ ഭാവമില്ല നിന്റെ ഭാര്യയെന്നെയങ്ങ്‌ ഒലത്തും. വിടടാ അവളെ എന്റെ അടുത്തേയ്‌ക്ക്‌ . ഞാനുമൊന്ന്‌ കാണട്ടെടാ നിന്റെ ചരക്കിനെ.

ഇത്രയും കേട്ടിട്ടുട്ടും ഒന്നും പറയാതെ സിംഹം തന്റെ ഇരിപ്പടത്തില്‍ അമര്‍ന്നു . പക്ഷേ സിംഹിയുടെ കോപം ഉജ്ജ്വലിക്കുക തന്നെ ചെയ്‌തു.

`നിങ്ങളെന്തു നട്ടെല്ലില്ലാത്തവനാ മനുഷ്യാ' എന്ന്‌ സിംഹത്തോടും `നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിച്ചിട്ടേയുള്ളു സകാര്യം' എന്ന്‌്‌ കുറുക്കനോടും പറഞ്ഞ സിംഹി അലറിക്കൊണ്ട്‌ കുറുക്കന്റെ നേരെ പാഞ്ഞു.

സിംഹിയുടെ മുമ്പില്‍ നില്‍ക്കുന്നത്‌ അത്ര പന്തിയല്ലെന്ന്‌ ിരിച്ചറിഞ്ഞ കുറുക്കന്‍ ബവറേജ്‌ കുപ്പിയും വലിച്ചെറിഞ്ഞ്‌ ഓട്ടം പിടിച്ചെങ്കിലും നിന്നെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, എന്നും പറഞ്ഞ്‌ സിംഹിയും കുറുക്കനെ പിന്തുടര്‍ന്നു.

രണ്ടുപേരും കുറേ ഓടി. ഓടുന്നതിടയിലും കുറുക്കന്‍ തന്റെ തെറിവിളി തുടരുന്നുണ്ട്‌. അതു സിംഹിയുടെ ദേഷ്യം ഇരട്ടിപ്പുക്കുന്നുമുണ്ട്‌.

ഓടിയോടി തന്റെ മാളത്തിന്‌ സമീപമെത്തിയ കുറുക്കന്‍ സിംഹിയെ ഒന്ന്‌ നന്നായി കൊഞ്ഞനം കാട്ടിയിട്ട്‌ `ശൂക്ക്‌' എന്നു മാളത്തിലേക്ക്‌ കയറിപ്പോയി.

`എവിടെ പോയാലും നിന്നെ ഞാന്‌ വിടാന്‍ പോകുന്നില്ലെടാ തെണ്ടീ' പിറകെ യെത്തിയ സിംഹിയും കുറുക്കന്റെ മാളത്തിലേക്ക്‌ കയറി. പക്ഷേ കുഴപ്പമായി. കുറുക്കന്റെ ചെറിയമാളത്തില്‍ സിംഹത്തിന്‌ അങ്ങിനെ പെട്ടെന്ന്‌ കയറാന്‍ പറ്റില്ലല്ലോ? ഒരു വിധത്തില്‍ തല അകത്ത്‌ കടന്നതോര്‍മ്മയുണ്ട്‌. പിന്നെ അനങ്ങാന്‍ മേല. തല അകത്തേയ്‌ക്ക്‌ കയറുന്നുമില്ല പുറത്തേയ്‌ക്ക്‌ പോരുന്നുമില്ല. സിംഹി ശരിക്കും മാളത്തില്‍ കുടുങ്ങി .

മാളത്തിന്റെ മറുവശത്തുകൂടി പുറത്ത്‌ വന്ന കുറുക്കന്‍ കണ്ടത്‌ മാളത്തില്‍ കുടുങ്ങി നിസ്സഹായാവസ്ഥയിലായ സിംഹിയെയാണ്‌ .

പിന്നെ നടന്ന കാര്യങ്ങള്‍ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിലും ഇന്‍ഡ്യയിലും നിരന്തരം നടക്കുന്നുവെന്ന്‌ പോലീസ്‌ പറയുന്ന സാക്ഷാല്‍ പീഠനം അവിടെ നടക്കുകയും അതു കഴിഞ്ഞു കുറുക്കന്‍ തന്റെ പാട്ടിന്‌ പോവുകയും ചെയ്‌തു .

എല്ലാം കഴിഞ്ഞ്‌ ഒരു വിധത്തില്‍ മാളത്തില്‍ കുടുങ്ങിയ തലയും വലിച്ചൂരി അവശയായ സിംഹി ആടിയാടി കൊട്ടാരത്തിലെത്തി . നടന്ന കാര്യങ്ങള്‍ വേദനയോടെ ഭര്‍ത്താവിനോട്‌ പറഞ്ഞു.

ഇതെല്ലാം കേട്ടിട്ടും സിംഹം നിസംഗതയോടെ നിന്നു . ദുഖം സഹിക്കാനാവാതെ സിംഹം പൊട്ടിക്കരഞ്ഞു .`നിങ്ങള്‍ക്കെന്താ നാവിറങ്ങിപ്പോയോ? ഇത്രയും കേട്ടിട്ടും ഒന്നും മിണ്ടാത്തതെന്താ. കാട്ടിലെ രാജാവ്‌ ..?'

*എടീ അനുഭവത്തിന്റെ വെളിച്ചത്തിലാ അവനേപ്പോലുള്ളവരോട്‌ മിണ്ടാന്‍ പോകരുതെന്ന്‌ ഞാന്‍ നിന്നെ ഉപദേശിച്ചത്‌'

`ദേ , രാജാവായാല്‍ നട്ടെല്ലുവേണം'

`ഇനി ഞാന്‍ നിന്നോട്‌ സത്യം പറയാമടീ - ഇതിനു മുമ്പ്‌ തെറിവിളിച്ചപ്പോള്‍ ഞാനാ അവനെ പിടിക്കാനോടിയത്‌ എനിക്കും പറ്റിയടീ നിനക്ക്‌ പറ്റിയപോലത്തെ ഒരബദ്ധം. രണ്ടുപേരും പരസ്‌പരം നോക്കി. പിന്നെ മുഖത്തോട്‌ മുഖം നോക്കി. നിശ്ശബ്‌ദരായി കരഞ്ഞു എന്നാണ്‌ കഥ.

കേരള രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ ഈ കഥയുമായി ഒന്നു കൂട്ടിയിണക്കുവാനാണ്‌ എന്റെ ശ്രമം .

കണ്ണില്‍ കണ്ട ഈര്‍ക്കിലി പാര്‍ട്ടികളെയെല്ലാം കുട്ടിക്കെട്ടി യു.ഡി.എഫ്‌ ഉണ്ടാക്കുന്ന കോണ്‍ഗ്രസും , എല്‍ഡിഎഫ്‌ ഉണ്ടാക്കുന്ന സിപിഎമ്മുമാണ്‌ യഥാക്രമം ആ കഥയിലെ സിംഹിയും സിംഹവും . ആരെയും വെട്ടിലാക്കുന്ന ഇത്തരം തന്ത്രവും കുതത്രവുമായി നടക്കുന്ന മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസും ഉള്‍പ്പെടുന്നതും ഒറ്റക്ക്‌ നിന്നാല്‍ ഒരു സീറ്റുപോലും കിട്ടാത്തവരെന്ന്‌്‌ ആര്യാടന്‍ വെല്ലുവിളിക്കുന്നവരുമായ ഈര്‍ക്കിലി പാര്‍ട്ടികളാണ്‌ പീഢനവീരന്മാരായ കുറുക്കന്മാര്‍യ അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ ഈയിടെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ക്രൂരമായി പീഠിപ്പിച്ച മുസ്ലീം ലീഗിന്റെ കുറുക്കന്‍ തന്ത്രം ആര്‍ക്കും മറക്കാന്‍ കാലമായിട്ടില്ലല്ലൊ?

മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ `പോകല്ലേ പോകല്ലേ' എന്നു പറഞ്ഞ്‌ നിസംഗത പാലിക്കുന്ന സിംഹത്തിന്റെ റോള്‍ ഇവിടെ സിപി എമ്മിനാണെങ്കിലും തെരഞ്ഞെടുപ്പു വരുമ്പോള്‍ എല്ലാം മറന്ന്‌ അവരും ഈര്‍ക്കിലി പാര്‍ട്ടികളെ പുണരുന്നു .

സിംഹിയും സിംഹവും കാര്യങ്ങള്‍ തുറന്ന്‌ സംസാരിക്കണം. തങ്ങള്‍ക്കേറ്റ പീഠനങ്ങള്‍ മൂടിവച്ചിട്ട്‌ കാര്യമില്ല തങ്ങള്‍ക്ക്‌ പറ്റിയ അബദ്ധങ്ങള്‍ പരസ്‌പരം പങ്കിട്ട്‌ ഏറ്റുപറയണം .യാതൊരു കുറുക്കന്മാരുടെയും കൂടെ ചാടി പുറപ്പെടുതരുത്‌. മുഖ്യധാരാ പാര്‍ട്ടികള്‍ അവഗണിക്കുന്നതിലൂടെ ഒറ്റ സീറ്റ്‌ പോലും തനിയെ നേടാനാവാതെ ഈ ജംബൂക പാര്‍ട്ടികള്‍ സ്വയം അവസാനിച്ചുകൊള്ളും. പക്ഷേ അധികാരത്തിന്റെ അപ്പക്കഷണത്തിന്‌ വേണ്ടി ഏത്‌ തറവേലയും കളിക്കുന്ന ഈ പാര്‍ട്ടികള്‍ ഇത്‌ മനസ്സിലാക്കുമോ?

ഏച്ചുകെട്ടി ഏച്ചുകെട്ടി മുന്നേറുന്ന ഇഡ്യയിലേയും കേരളത്തിലെയും ഭരണകൂടങ്ങള്‍ ഈര്‍ക്കിലി പാര്‍ട്ടികളായ തെമ്മാടി കുറുക്കന്മാരുടെ എത്രയെത്ര പീഢനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ്‌ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നതെന്നതിന്‌ നാളെ ചരിത്രം സാക്ഷിയാവട്ടെ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന്‌ മീഡിയകള്‍ വിളിച്ചുകൂവുന്നുണ്ടെങ്കിലും ജന പീഢനത്തിലൂടെ അധികാരം അപ്പത്തിനുള്ള ഉപാധിയാക്കി മാറ്റുന്ന നമ്മുടെ രാഷ്‌ട്രീയക്കാര്‍ രഹസ്യമായി സ്വിസ്‌ ബാങ്കുകളിലെത്തിക്കുന്ന വമ്പിച്ച ഇന്‍ഡ്യന്‍ സമ്പത്തിന്മേല്‍ അവകാശം നേടാനാവാതെ,. ഇന്‍ഡ്യയിലേ ജനകോടികള്‍ ദാരിദ്ര്യ രേഖയുടെ വര്‍ണ്ണ വരക്കിടയില്‍ രണ്ട്‌ രൂപ ക്കാരിയുടെ ഔട്ട്‌ലറ്റിനു മുമ്പില്‍ ഇന്നും ക്യൂവില്‍ നില്‍ക്കുമ്പോള്‍, പീഢനക്കാരായ കള്ളക്കുറുക്കന്മാരുമായി കൂട്ടുചേര്‍ന്ന്‌ നിലനിര്‍ത്തുന്ന ഈ ജനാധിപത്യം എന്തിനു വേണ്ടി ? ആര്‍ക്കുവേണ്ടി ? എത്രകാലം?.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക