കൊച്ചി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതി ജാമ്യം
അനുവദിച്ചു. ഒരു കോടി രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്ന്
നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ഇന്ത്യക്കാരുടെ ആള്‍ജാമ്യം ഹാജരാക്കണമെന്നും
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധികാരപരിധി വിട്ടുപോകരുതെന്നും
നിര്‍ദേശിച്ചിട്ടുണ്ട്.
കര്‍ശന ഉപാധികളോടെ മാത്രമേ നാവികര്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന് സംസ്ഥാന
സര്‍ക്കാര്‍ രാവിലെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊല്ലം സിജെഎം
കോടതിയും ജില്ലാ സെഷന്‍സ് കോടതിയും നാവികരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇറ്റാലിയന്‍ നാവികരായ ലാത്തോരെ മാസിമിലിയാനോ,
സാല്‍വത്തോരെ ജിറോനെ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം
നല്കിയാല് വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം
ഉറപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊല്ലം ജില്ലാ സെഷന്‍സ്
കോടതി ജാമ്യാപേക്ഷ തള്ളിയത്