Image

സംസ്ഥാനത്തു കാലവര്‍ഷം വൈകും

Published on 01 June, 2012
സംസ്ഥാനത്തു കാലവര്‍ഷം വൈകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകുമെന്നു സൂചന. കാലവര്‍ഷത്തിന് അനുകൂലമായ കാറ്റ് ശക്തി പ്രാപിച്ചിട്ടില്ല എന്നതാണു മഴ വൈകാന്‍ കാരണമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. എന്നാല്‍ അറബിക്കടലിലെ ചില ഭാഗങ്ങളില്‍ രണ്ടു ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ ഉണ്ടാകാന്‍ ഇടയുണെ്ടന്നും അറിയിപ്പുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴയോ മഴക്കാറോ കാലവര്‍ഷത്തിന്റെ ലക്ഷണമല്ലെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്. 

വേനല്‍മഴ ഇന്നലയോടെ അവസാനിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളിലെ വേനല്‍മഴയുടെ കണക്ക് മേയ് 31 നു തന്നെ പൂര്‍ത്തിയാക്കി. കണക്കനുസരിച്ച് മേയ് മാസത്തിലാണ് ഏറ്റവുമധികം വേനല്‍മഴ സംസ്ഥാനത്തു ലഭിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാലവര്‍ഷം എപ്പോള്‍ ലഭിക്കുമെന്നു കൃത്യമായി പറയാന്‍ കഴിയില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

വേനല്‍മഴയുടെ അളവ് കുറയുകയും കാലവര്‍ഷം വൈകുന്നതും സംസ്ഥാനത്തു കൃഷിക്കാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. നെല്ല് ഒഴിച്ചുള്ള കാര്‍ഷികോത്പന്നങ്ങള്‍ മഴ കിട്ടാതെ നശിക്കുമോയെന്ന ഭയാശങ്കയിലാണ് അവര്‍. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കൃഷിയിടങ്ങളും മഴയെ ആശ്രയിക്കുന്നതിനാല്‍ കാലവര്‍ഷം വൈകുന്നതു കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്. മഴ വൈകുന്നതു സംസ്ഥാനത്തെ വൈദ്യുതോത്പാദനത്തെയും സാരമായി ബാധിക്കാനിടയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക