Image

നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ്‌ ആരംഭിച്ചു; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്‌

Published on 01 June, 2012
നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ്‌ ആരംഭിച്ചു; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്‌
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലേയ്‌ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്‌ രേഖപ്പെടുത്തി. ഭൂരിഭാഗം പ്രദേശങ്ങളിലും കാലത്തു തന്നെ പോളിങ്‌ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടുതുടങ്ങിയിരുന്നു. ആദ്യത്തെ ഒരു മണിക്കൂറുള്ളില്‍ തന്നെ പത്തു ശതമാനത്തോളം പേര്‍ വോട്ട്‌ രേഖപ്പെടുത്തിയതായാണ്‌ അനൗദ്യോഗിക കണക്ക്‌. നെയ്യാറ്റിന്‍കര മുനിസിപ്പലാറ്റി, ചെങ്കല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലുമാണ്‌ കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയത്‌. എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എഫ്‌. ലോറന്‍സ്‌ കാലത്തു തന്നെ വോട്ട്‌ രേഖപ്പെടുത്തി. എങ്ങും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതിയന്നൂര്‍ പഞ്ചായത്തിലെ 104ാം നമ്പര്‍ ബൂത്തില്‍ വൈദ്യുതി തടസ്സംമൂലം പോളിങ്‌ അല്‍പനേരം തടസ്സപ്പെട്ടു.

ആകെ 1,64,856 വോട്ടര്‍മാരാണ്‌ മണ്ഡലത്തിലുള്ളത്‌. 143 പോളിങ്‌ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്‌. ഇതില്‍ 69 എണ്ണം പ്രശ്‌നസാധ്യതയുള്ള ബൂത്തുകളാണ്‌. കനത്ത സുരക്ഷാസംവിധാനങ്ങളാണ്‌ ഈ ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്‌. ഇവിടെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക