Image

വിജയം ഉറപ്പെന്ന് ലോറന്‍സും ശെല്‍വരാജും രാജഗോപാലും

Published on 02 June, 2012
വിജയം ഉറപ്പെന്ന് ലോറന്‍സും ശെല്‍വരാജും രാജഗോപാലും
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചതോടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന വാദവുമായി രംഗത്തെത്തി. മണ്ഡലത്തിലെ കനത്ത പോളിംഗ് തനിക്ക് അനുകൂലമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്.ലോറന്‍സ് പറഞ്ഞു. വി.എസ്.അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനം തന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കില്ലെന്നും ലോറന്‍സ് പറഞ്ഞു.

എന്നാല്‍ വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശനം തനിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ ജനങ്ങള്‍ വോട്ട് ചെയ്‌തെന്നും വിജയം ഉറപ്പാണെന്നും ശെല്‍വരാജ് പ്രതികരിച്ചു.

ശതമാനം കൂടിയത് ബിജെപിയുടെ വിജയപ്രതീക്ഷ വര്‍ധിപ്പിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലും പറഞ്ഞു. കേരളത്തിലെ ഇടത്-വലതു മുന്നിണികള്‍ക്കെതിരേ ഇത്തവണ ജനവിധി ഉണ്ടാകുമെന്നും രാജഗോപാല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക