Image

അയല്‍വാസിയുടെ വെടിയേറ്റ്‌ ഭരണങ്ങാനത്ത്‌ യുവാവ്‌ മരിച്ചു

Published on 02 June, 2012
അയല്‍വാസിയുടെ വെടിയേറ്റ്‌ ഭരണങ്ങാനത്ത്‌ യുവാവ്‌ മരിച്ചു
പാലാ: അയല്‍വാസിയുടെ വെടിയേറ്റ്‌ ഭരണങ്ങാനത്ത്‌ യുവാവ്‌ മരിച്ചു. തൊടുപുഴ സ്വദേശി സെര്‍ജി (37) ആണ്‌ മരിച്ചത്‌. ഇദ്ദേഹത്തിന്റെ ഭാര്യാമാതാവ്‌ സൂസമ്മയ്‌ക്കും വെടിയേറ്റു. അതിര്‍ത്തി തര്‍ക്കമാണ്‌ സംഭവത്തിന്‌ പിന്നിലെന്ന്‌ പോലീസ്‌ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട്‌ സെര്‍ജിയുടെ ഭാര്യയുടെ വീടിന്റെ അയല്‍വാസിയായ കണ്ടത്തില്‍ ജോര്‍ജിനുവേണ്‌ടി പോലീസ്‌ തെരച്ചില്‍ ആരംഭിച്ചു.

ജോര്‍ജും സെര്‍ജിയുടെ ഭാര്യാ പിതാവ്‌ മാത്യുവുമായി വര്‍ഷങ്ങളായി അതിര്‍ത്തിതര്‍ക്കം നിലവിലുണ്‌ടായിരുന്നു. രാവിലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്‌ടായതായും ഇതിനു പകരം ചോദിക്കാനായി വൈകുന്നേരം ഏഴുമണിയോടെ ജോര്‍ജ്‌, മാത്യുവിന്റെ വീട്ടില്‍ തോക്കുമായി എത്തി വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സൂസമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക