Image

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ ജയില്‍ മോചിതരായി

Published on 02 June, 2012
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ ജയില്‍ മോചിതരായി
കൊച്ചി: മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ഇറ്റാലിയന്‍ നാവികര്‍ ജയില്‍ മോചിതരായി. ഇവര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 

ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്‌സിയിലെ മറീനുകളായ നത്തോറെ മാക്‌സി മലനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് ജയില്‍ മോചിതരായത്. കോടതിയില്‍ ഒരു കോടി രൂപ കെട്ടിവയ്ക്കണം, രണ്ട് ഇന്ത്യക്കാരുടെ ആള്‍ജാമ്യം നല്‍കണം എന്നീ വ്യവസ്ഥകളിന്മേലാണ് ജസ്റ്റിസ് എം.കെ. ബാലകൃഷ്ണന്‍ ജാമ്യം അനുവദിച്ചത്.

ഇതിന് പുറമെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധികാരപരിധി വിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ട് അന്വേഷണോദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും സാക്ഷികളെ കാണാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും നാവികരെ കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. 

ഫെബ്രുവരി രണ്ടിനാണ് നാവികര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഐപിസി 302-ാം വകുപ്പനുസരിച്ച് കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക