Image

ചാരപ്പണി; മലയാളി സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍

Published on 02 June, 2012
ചാരപ്പണി; മലയാളി സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍
യൂദല്‍ഹി: മിലിട്ടറി ഇന്റലിജന്‍സിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍. മിലിട്ടറി ഇന്റലിജന്റ്സില്‍ സാങ്കേതിക സഹായ വകുപ്പില്‍ ജോലി ചെയ്യുന്ന ശിവദാസന്‍ എന്ന മലയാളിയാണ് പിടിയിലായത്് ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.
സൈനികരുടെ വിന്യാസം, ആയുധങ്ങളുടെ ശേഖരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന ആശയവിനിമയങ്ങളടങ്ങിയ രേഖകള്‍ ഇയാള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഡ്രൈവിലാക്കിയ വിവരങ്ങള്‍ ദുബൈയിലെ ബന്ധുവഴി ചാരശൃംഖലയിലെ ഒരു ഏജന്റിന് വില്‍ക്കാനായിരുന്നു ശ്രമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക