Image

ചങ്ങനാശേരിയില്‍ വാഹനാപകടം: രണ്ട്‌ യുവാക്കള്‍ മരിച്ചു

Published on 02 June, 2012
ചങ്ങനാശേരിയില്‍ വാഹനാപകടം: രണ്ട്‌ യുവാക്കള്‍ മരിച്ചു
ചങ്ങനാശേരി: മാമൂടിനടുത്ത്‌ വലിയകുളത്ത്‌ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്‌ടു യുവാക്കള്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ചമ്പക്കര ചിറയ്‌ക്കല്‍ മന്‍മഥകുറുപ്പി(ബാബുക്കുട്ടന്‍)ന്റെ മകന്‍ വിഷ്‌ണു(19), കൂത്രപ്പള്ളി കണിവയലില്‍ ജോണിയു ടെ മകന്‍ ജയിസ്‌ (19) എന്നിവരാണു മരിച്ചത്‌. ഇന്നലെ രാത്രി പതിനൊന്നിനാണു സംഭവം. മാമ്മൂടു ഭാഗത്തുനിന്നു ചങ്ങനാശേരിയിലേക്ക്‌ ഒരു ബൈക്കില്‍ പോവുകയായിരുന്നു മൂന്നുപേരും. ചങ്ങനാശേരിയില്‍നിന്നു തെങ്ങണ ഭാഗത്തേക്ക്‌ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കൂത്രപ്പള്ളി തോമ്പിയില്‍ ജയിംസിന്റെ മകന്‍ സഞ്ചു (മത്തായി-19)വിനെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ വിഷ്‌ണു സംഭവസ്ഥലത്തും ജയിസ്‌ ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണു മരിച്ചത്‌. ഇരുവരുടെയും മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക