Image

സമരം: തമിഴ്‌നാട്ടില്‍ നഴ്‌സുമാര്‍ക്ക്‌ വീണ്ടും പിരിച്ചുവിടല്‍ ഭീഷണി

Published on 02 June, 2012
സമരം: തമിഴ്‌നാട്ടില്‍ നഴ്‌സുമാര്‍ക്ക്‌ വീണ്ടും പിരിച്ചുവിടല്‍ ഭീഷണി
ചെന്നൈ: സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരേ വീണ്ടും പിരിച്ചുവിടല്‍ ഭീഷണി. ചെന്നൈയിലെ വിജയാ ഗ്രൂപ്പ്‌ ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ രണ്ടു ദിവസത്തിനകം സമരം അവസാനിപ്പിച്ചു ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന മുന്നറിയിപ്പോടെ ഇന്നലെ നഴ്‌സുമാര്‍ക്കു നോട്ടീസ്‌ നല്‍കി. സമരത്തില്‍ പങ്കെടുക്കുന്ന നഴ്‌സുമാര്‍ ഇന്നു രാത്രി ഒന്‍പതിനു മുന്‍പ്‌ ഹോസ്‌റ്റല്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. വിജയാ ഗ്രൂപ്പിന്റെ കീഴില്‍ വടപളനിയില്‍ പ്രവര്‍ത്തിക്കുന്ന വിജയാ ഹോസ്‌പിറ്റല്‍, വിജയാ ഹാര്‍ട്ട്‌ ഫൗണ്ടേഷന്‍, വിജയാ ഹെല്‍ത്ത്‌ സെന്റര്‍ എന്നിവിടങ്ങളിലെ നഴ്‌സുമാരാണു വേതനവര്‍ധന ആവശ്യപ്പെട്ടു കഴിഞ്ഞ 28നു സമരം ആരംഭിച്ചത്‌. അന്‍പതിലധികം മലയാളികള്‍ ഉള്‍പ്പെടെ മുന്നൂറിലേറെ നഴ്‌സുമാരാണു സമരത്തില്‍ പങ്കെടുക്കുന്നത്‌.

എന്നാല്‍ സമരത്തില്‍നിന്നു പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നു നഴ്‌സുമാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക