Image

താന്‍ വീട്ടില്‍ തന്നെ; നേതൃത്വം പറഞ്ഞാല്‍ രാജി: എം.എം മണി

Published on 03 June, 2012
താന്‍ വീട്ടില്‍ തന്നെ; നേതൃത്വം പറഞ്ഞാല്‍ രാജി: എം.എം മണി
തൊടുപുഴ: താന്‍ ഒളിവിലായിരുന്നില്ലെന്നും, നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജി വെയ്‌ക്കുകയുള്ളുവെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പറഞ്ഞു. വിവാദപ്രസ്‌താവനകളുടെ പേരില്‍ സ്ഥാനം ഒഴിയേണ്ടകാര്യമില്ല. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പൊളിറ്റ്‌ ബ്യൂറോ തള്ളിപ്പറഞ്ഞിട്ടില്ല. തന്റെ പ്രസംഗത്തിലെ പിഴവ്‌ ചൂണ്ടിക്കാട്ടുകയായിരുന്നു. അത്‌ അംഗീകരിക്കുന്നുവെന്നും എം.എം. മണി പറഞ്ഞു.

വീണ്ടും വിവാദങ്ങളെ ഭയന്നാണ്‌ മാധ്യമങ്ങളോട്‌ സംസാരിക്കാതിരുന്നത്‌. ഞായറാഴ്‌ച മുതല്‍ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ സജീവമാകുമെന്നും എം.എം. മണി വെളിപ്പെടുത്തി. വിവാദ പ്രസംഗത്തിന്‌ ശേഷം ആദ്യമായാണ്‌ ഇന്ന്‌ മണി മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്‌. ജില്ലാ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനായി പാര്‍ട്ടി ഒഫീസില്‍ എത്തിയതായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്‌ ദോഷം വരരുതെന്ന്‌ കരുതിയാണ്‌ പൊതുജനമധ്യത്തില്‍ നിന്ന്‌ മാറി നിന്നത്‌. തന്റെ പ്രസംഗത്തില്‍ രാഷ്ട്രീയപരമായ ചില തെറ്റുകളുണ്ടായിട്ടുണ്ട്‌. അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.തനിക്കെതിരായ കേസ്‌ നിലനില്‍ക്കുന്നതല്ല. അതുകൊണ്ട്‌ തന്നെ കേസിനെ പേടിക്കുന്നില്ല. മണി പറഞ്ഞു. വി.എസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനില്ലെന്നും മണി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക