Image

മണിക്കെതിരേ നടപടിയെക്കേണ്ടതില്ലെന്ന്‌ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്‌

Published on 03 June, 2012
മണിക്കെതിരേ നടപടിയെക്കേണ്ടതില്ലെന്ന്‌ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്‌
ഇടുക്കി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ എം.എം മണിക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന പ്രമേയത്തിന്‌ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റില്‍ അംഗീകാരം. 37 അംഗ ജില്ലാകമ്മിറ്റി ഐകകണ്‌ഠേനയാണ്‌ പ്രമേയം പാസ്സാക്കിയത്‌. ഇടുക്കിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ച മണിയുടെ സംഭാവനകള്‍ വിസ്‌മരിക്കരുതെന്നാണ്‌ സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഈ നിലപാട്‌ സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

തനിക്കെതിരായ കേസ്‌ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന്‌ എം.എം മണി സെക്രട്ടറിയേറ്റിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. . വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കേസ്‌ കുത്തിപ്പൊക്കിയതും കള്ള സാക്ഷികളെ ഉണ്ടാക്കിയതും പാര്‍ട്ടിയെ അപമാനിക്കാനാണ്‌. നിയമം നിയമത്തിന്റെ വഴിയിലും കേസ്‌ കേസിന്റെ വഴിയിലും പോകട്ടെയെന്നും മണി പറഞ്ഞു. വിവാദ പ്രസംഗം നടത്താനിടയായ സാഹചര്യം മണി യോഗത്തില്‍ വിശദീകരിച്ചിരുന്നു.

അതിനിടെ മണിക്കെതിരേ യുക്തമായ നടപടിയുണ്‌ടാകുമെന്ന്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യും. മണിക്കെതിരേ പോലീസ്‌ എടുത്ത നടപടി നിയമവിരുദ്ധമാണ്‌. മണിയുടെ പ്രസംഗം നയപരമായ വിഷയമാണെങ്കിലും ക്രിമിനല്‍ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക