Image

ഹസാരെയുടെ ഉപവാസ പന്തലില്‍ നിന്ന് കേജ്‌രിവാള്‍ ഇറങ്ങിപ്പോയി

Published on 03 June, 2012
ഹസാരെയുടെ ഉപവാസ പന്തലില്‍ നിന്ന് കേജ്‌രിവാള്‍ ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ അന്നാ ഹസാരെയും ബാബാ രാംദേവും നടത്തുന്ന ഏകദിന ഉപവാസ സമരത്തില്‍ നിന്നും അരവിന്ദ് കേജ്‌രിവാള്‍ ഇറങ്ങിപ്പോയി. എംപിമാരെ പേരെടുത്ത് വിമര്‍ശിച്ച കേജ്‌രിവാളിനെ തുടര്‍ന്ന് പ്രസംഗിച്ച രാംദേവ് തിരുത്തിയതാണ് ഇറങ്ങപ്പോക്കിന് കാരണമായത്. അഴിമതിക്കാരായ എ.രാജ, ലാലു പ്രസാദ് യാദവ്, സുരേഷ് കല്‍മാഡി തുടങ്ങിയവര്‍ ഉള്‍പ്പെട്ട പാര്‍ലമെന്റിന് ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയില്ലെന്നായിരുന്നു കേജ്‌രിവാളിന്റെ വിമര്‍ശനം. എന്നാല്‍ പോരാട്ടം അഴിമതിക്കെതിരേയാണെന്നും വ്യക്തികള്‍ക്കെതിരേ അല്ലെന്നുമായിരുന്നു രാംദേവിന്റെ തിരുത്ത്. 

എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയതല്ലെന്ന വാദവുമായി കേജ്‌രിവാള്‍ രംഗത്തെത്തി. ഹസാരയുടെയും രാംദേവിന്റെയും അനുമതിയോടെയാണ് വേദി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. 

ലോക്പാല്‍ ബില്‍ രാജ്യസഭയുടെ ബജറ്റ് സമ്മേളനത്തിലും പാസാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹസാരെ സംഘം ഏകദിനം ഉപവാസം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക