Image

വിരമിക്കാന്‍ സമയമായിട്ടില്ലെന്ന് ആനന്ദ്

Published on 03 June, 2012
വിരമിക്കാന്‍ സമയമായിട്ടില്ലെന്ന് ആനന്ദ്
ചെന്നൈ: രാജ്യാന്തര ചെസില്‍ നിന്നു വിരമിക്കാന്‍ സമയമായിട്ടില്ലെന്ന് വിശ്വനാഥന്‍ ആനന്ദ്. തനിക്കിപ്പോഴും ചെസ് ആസ്വദിക്കാനാവുന്നുണ്ട്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ നടക്കുന്ന പ്രധാനപ്പെട്ട രാജ്യാന്തര ടൂര്‍ണമെന്റുകളിലേക്കുള്ള തയാറെടുപ്പുകള്‍ നടത്തിവരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവില്ലെന്ന് വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ആനന്ദ് തുടര്‍ച്ചയായ നാലാം ലോക കിരീടവും കരിയറിലെ അഞ്ചാം കിരീടവും സ്വന്തമാക്കിയത്. ഇസ്രയേലിന്റെ ബോറിസ് ജെല്‍ഫാന്‍ഡിനെ ടൈബ്രേക്കറില്‍ കീഴടക്കിയാണ് ആനന്ദ് നേട്ടം സ്വന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക