Image

ബിലീവേഴ്‌സ്‌ ചര്‍ച്ചിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കുന്നു

Published on 04 June, 2012
ബിലീവേഴ്‌സ്‌ ചര്‍ച്ചിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കുന്നു
കൊച്ചി: ബിലീവേഴ്‌സ്‌ ചര്‍ച്ചിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ പോലീസ്‌ അന്വേഷിക്കുന്നു. ചര്‍ച്ച്‌ മേധാവി കെ.പി.യോഹന്നാന്റെ ട്രസ്റ്റ്‌ ഭൂമി തട്ടിപ്പും സാമ്പത്തിക തിരിമറിയും വിദേശനാണ്യചട്ടലംഘനവും നടത്തുന്നുവെന്ന പരാതിയില്‍ പോലീസ്‌ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഈ കേസിലാണ്‌ സമഗ്രാന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയത്‌.

യോഹന്നാന്റെ ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌. കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ്‌ ചര്‍ച്ച്‌, ഗോസ്‌പല്‍ ഫോര്‍ ഏഷ്യ എന്നീ ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകളാണ്‌ പ്രത്യേകമായി അന്വേഷിക്കുക. ക്രൈംബ്രാഞ്ച്‌ ഇക്കണോമിക്‌ ഒഫന്‍സ്‌ വിംഗ്‌ ആണ്‌ അന്വേഷണം നടത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക