Image

അഞ്ചേരി ബേബി വധം: എം.എം.മണിയെ ഒന്നാം പ്രതിയാക്കി കേസ്‌

Published on 04 June, 2012
അഞ്ചേരി ബേബി വധം: എം.എം.മണിയെ ഒന്നാം പ്രതിയാക്കി കേസ്‌
തൊടുപുഴ: 1982-ല്‍ കൊല്ലപ്പെട്ട അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയെ ഒന്നാം പ്രതിയാക്കി പോലീസ്‌ പുതിയ കേസെടുത്തു. മണിക്ക്‌ പുറമെ സഹോദരന്‍ ലംബോദരന്‍, ഒ.ജി മദനന്‍,കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയും കേസുണ്ട്‌. കൊലപാതകം, ഗൂഢാലോചന, കുറ്റകൃത്യം മറച്ചുവെയ്‌ക്കല്‍,സംഘം ചേരല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ്‌ കേസ്‌.

1982 നവംബര്‍ 13നാണ്‌ കോണ്‍ഗ്രസ്‌ നേതാവിയിരുന്ന ബേബിയെ വെടിവച്ചുകൊല്ലുന്നത്‌. ഉടുമ്പന്‍ചോല മേലെചെമ്മണ്ണാര്‍ സ്വദേശിയായ ബേബി രാത്രി 7നാണ്‌ നെടുങ്കണ്ടത്തിനു സമീപം മണത്തോട്ടുവച്ച്‌ കൊല്ലപ്പെടുന്നത്‌. എസ്‌റ്റേറ്റിലെ തൊഴില്‍തര്‍ക്കം പരിഹരിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം.
ഏഴ്‌ പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു.
അഞ്ചേരി ബേബി വധം: എം.എം.മണിയെ ഒന്നാം പ്രതിയാക്കി കേസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക