Image

മോഹന്‍ലാലും ഫേസ്ബുക്കില്‍

Published on 04 June, 2012
മോഹന്‍ലാലും ഫേസ്ബുക്കില്‍
കൊച്ചി: ഒടുവില്‍ സൂപ്പര്‍ താരം മോഹല്‍ലാലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് കൂട്ടായ്മയായ ഫേസ്ബുക്കിലെത്തി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നടന്നു.

മോഹന്‍ലാലിന്റെ പേരില്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ നിരവധി അക്കൗണ്ടുകളുണ്ട്. അതില്‍ വാസ്തവമല്ലാത്ത പല കാര്യങ്ങളും പോസ്റ്റ് ചെയ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് യഥാര്‍ഥ മോഹന്‍ലാല്‍ തന്നെ 'ആക്ടര്‍ മോഹന്‍ലാല്‍ ഒഫീഷ്യല്‍' എന്ന പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് ആരംഭിക്കാന്‍ തീരുമാനിച്ചത്. മോഹന്‍ലാലിന്റെ പുതിയ സിനിമകളെ കുറിച്ചും മറ്റും ഇനി ഈ ഫേസ്ബുക്ക് പേജില്‍ കാണാം. 

മമ്മൂട്ടി അടക്കം മലയാളത്തിലെ മറ്റു മുന്‍നിര താരങ്ങളെല്ലാം ഫേസ്ബുക്കില്‍ സജീവമാണെങ്കിലും മോഹന്‍ലാല്‍ ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗില്‍ സജീവമായിരുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ബ്ലോഗെഴുത്തില്‍ അദ്ദേഹം സജീവമായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് മോഹന്‍ലാല്‍ എഴിതുയ ബ്ലോഗ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബ്ലോഗ് പോസ്റ്റുകളെല്ലാം ചേര്‍ത്ത് പുസ്തകരൂപത്തില്‍ പുറത്തിറക്കാനും മോഹന്‍ലാലിന് പദ്ധതിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക