Image

നോര്‍ത്ത് ഷോറില്‍ മാതാവിന്റെ വണക്കമാസം ആഘോഷിച്ചു

Published on 04 June, 2012
നോര്‍ത്ത് ഷോറില്‍ മാതാവിന്റെ വണക്കമാസം ആഘോഷിച്ചു
നോര്‍ത്ത്‌ഷോര്‍: ന്യൂസിലാന്‍ഡിലെ നോര്‍ത്ത്‌ഷോര്‍ കാത്തോലിക്ക സമൂഹം മാതാവിന്റെ വണക്കമാസം ആഘോഷിച്ചു. ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ക്ക് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഓക് ലാന്റ് ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ക്രൈസ്തവ പാരമ്പര്യത്തിന്റെയും കേരളീയ പൈതൃകത്തിന്റെയും ഓര്‍മ്മയുണര്‍ത്തുന്ന നേര്‍ച്ചവിരുന്നും വണക്കമാസ പ്രാര്‍ഥനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. 

ചടങ്ങില്‍ ഓസ്‌ട്രേലിയിലേക്ക് താമസം മാറിപോകുന്ന നോര്‍ത്ത്‌ഷോറിലെ ആദ്യകാല മലയാളികളിലൊരാളായ ജോസ് ചാക്കോ കരുപ്ലാക്കലിന് കത്തോലിക്ക സമൂഹത്തിന്റെ ഉപഹാരം ഫാ. ജോയി തോട്ടങ്കര കൈമാറി.

മില്‍ഫോര്‍ഡ് സെന്റ് വിന്‍സെന്റ് ഡി പോള്‍ പള്ളിയില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് അല്‍മായ പ്രതിനിധികളായ സോണി ജോര്‍ജ്, ബിബിന്‍ ലൂക്കോസ്, അഭിലാഷ് ബേബി, ജോമി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക