തിരുവനന്തപുരം: മന്ത്രി പി.ജെ. ജോസഫ്, മുന്‍ മന്ത്രിമാരായ ടി.യു. കുരുവിള, മോന്‍സ് ജോസഫ് എന്നിവര്‍ക്കെതിരേ എറണാകുളം സ്വദേശി ബി.വി. രവീന്ദ്രന് ലോകായുക്ത മുമ്പാകെ ഫയല്‍ ചെയ്ത കേസ് ജസ്റ്റീസ് എം.എം. പരീത് പിള്ള, ജസ്റ്റിസ് കെ.കെ. ദിനേശന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തള്ളി.
പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ 240 കോടി രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചതിന് 2006-2011 ല്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന് 23 കോടി രൂപ നഷ്ടമുണ്ടായതായി ആരോപിച്ചാണ് ലോകായുക്ത മുമ്പാകെ കേസ് ഫയല്‍ ചെയ്തത്.