Image

സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു: സി.കെ. ജാനു

Published on 04 June, 2012
സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു: സി.കെ. ജാനു
മാനന്തവാടി: സര്‍ക്കാരിലും വയനാട്ടുകാരിയുമായ പട്ടികവര്‍ഗ വികസന മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തിരുനെല്ലി അപ്പപ്പാറയില്‍ മിച്ചഭൂമി കൈയേറി ഭൂസമരം പുനഃരാരംഭിച്ചതെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു പറഞ്ഞു. ആദിവാസി ഭൂപ്രശ്നം പരിഹരിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രത്യേക താത്പര്യം എടുക്കുമെന്നായിരുന്നു വിശ്വസം. വയനാട്ടില്‍നിന്നുള്ള ആദിവാസി വനിത സംസ്ഥാന ചരിത്രത്തിലാദ്യമായി പട്ടികവര്‍ഗ വികസന മന്ത്രിയായതും ഭൂരഹിത ആദിവാസികളില്‍ വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. എന്നാല്‍ ഭൂപ്രശ്നം പരിഹരിക്കുന്നതില്‍ മന്ത്രിയും സര്‍ക്കാരും പരാജയമാണ്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്െടങ്കില്‍ ആദിവാസി ഭൂമി പ്രശ്നം സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയും. ജില്ലയില്‍ പാട്ടക്കാലാവധി കഴിഞ്ഞതും അനധികൃത കൈവശത്തിലുള്ളതുമായ മുഴവന്‍ ഭൂമിയും തിരിച്ചുപിടിക്കാനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുമുള്ള തന്റേടും ഭരണാധികാരികള്‍ കാട്ടണം-ജാനു പറഞ്ഞു. അപ്പപ്പാറ സമരഭൂമിയിലുള്ളവരെ ഒഴിപ്പിക്കാന്‍ ശ്രമം ഉണ്ടായാല്‍ ചെറുത്തുനില്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക