Image

യുവരാജ് ഉടന്‍ മടങ്ങിയെത്തും

Published on 04 June, 2012
യുവരാജ് ഉടന്‍ മടങ്ങിയെത്തും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഉടന്‍ കളിക്കളത്തിലേയ്ക്കു മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് യുവി ചികിത്സയിലായിരുന്നു. അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം ഏപ്രിലില്‍ നാട്ടില്‍ തിരിച്ചെത്തിയ യുവി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ സിടി സ്കാനില്‍ അദ്ദേഹം ഏറെക്കുറെ പൂര്‍ണ രോഗവിമുക്തനായെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കകം യുവി പൂര്‍ണ ആരോഗ്യവാനായി ടീമിനൊപ്പമെത്തുമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് സിടി സ്കാനിന്റെ റിപ്പോര്‍ട്ട് വന്നത്. ഇതില്‍ യുവിയെ ബാധിച്ചിരുന്ന രോഗം ഏറെക്കുറെ വിട്ടുപോയതായാണ് റിപ്പോര്‍ട്ട്. ബന്ധുക്കള്‍ക്കും ഫാന്‍സിനും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിതെന്ന് യുവിയോടു അടുത്തവൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച യുവി ബാംഗളൂരില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ അഞ്ച് ദിവസം ചെലവഴിച്ചിരുന്നു. ഇവിടെ ക്രിക്കറ്റ് ബോര്‍ഡിന്റെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ഫിറ്റ്നസ് പരിശോധിച്ചു. കൂടുതല്‍ ഫിറ്റ്നസ് പരിശോധനയ്ക്കു ശേഷം യുവി കളിക്കളത്തില്‍ സജീവമാകുമെന്നാണ് ഇവിടെ നിന്നു ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായി ഇശാന്ത് ശര്‍മക്കെതിരെ നാലോവര്‍ യുവി ബാറ്റു ചെയ്തു. നാലോവര്‍ മാച്ചില്‍ യുവി ഇശാന്തിനെ ഏഴു തവണ സിക്സര്‍ പറത്തിയെന്നും അദ്ദേഹത്തോടു അടുത്തവൃത്തങ്ങള്‍ പറഞ്ഞു. അര്‍ബുദ ചികിത്സയ്ക്കു ശേഷം യുവിയുടെ ആദ്യ മാച്ചായിരുന്നു ഇത്. യോഗ അഭ്യസിക്കുന്ന യുവി ഇപ്പോള്‍ ജിമ്മിലും പോയി തുടങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക