Image

കേസന്വേഷണത്തെ കായികമായി തടഞ്ഞാല്‍ അംഗീകരിക്കില്ല: മുഖ്യമന്ത്രി

Published on 05 June, 2012
കേസന്വേഷണത്തെ കായികമായി തടഞ്ഞാല്‍ അംഗീകരിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ നടക്കുന്ന കേസന്വേഷണത്തെ കായികമായി തടഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരം നടപടികളില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും അന്വേഷണത്തില്‍ അപാകതയുണ്‌ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള എം.എം.മണിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. മണിയെ കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞിട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക