Image

ക്രിസ് ഗെയില്‍ വീണ്ടും വിന്‍ഡീസ് ഏകദിന ടീമില്‍

Published on 05 June, 2012
ക്രിസ് ഗെയില്‍ വീണ്ടും വിന്‍ഡീസ് ഏകദിന ടീമില്‍
ലണ്ടന്‍ : പതിനഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം ഓപ്പണര്‍ ക്രിസ് ഗെയില്‍ വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലാണ് ഗെയില്‍ ഇടംപിടിച്ചത്. വെസ്റ്റിന്‍ഡീസ് പ്രധാനമന്ത്രി റാല്‍ഫ് ഗോണ്‍സാലോസ്, ആന്റിഗ്വ-ബാര്‍ബുഡ പ്രധാനമന്ത്രി ബാള്‍ഡ്‌വിന്‍ സ്‌പെന്‍സര്‍ എന്നിവര്‍കൂടി ഇടപ്പെടതോടെയാണ് ഗെയിലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തയാറായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തിനിടെ കോച്ച് ഓട്ടിസ് ഗിബ്‌സണെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് ഗെയിലിനെ ദേശീയ ടീമില്‍ നിന്നൊഴിവാക്കിയത്. സംഭവത്തില്‍ മാപ്പു പറഞ്ഞാല്‍ ഗെയിലിനെ ടീമിലേക്ക് പരിഗണിക്കാമെന്നായിരുന്നു ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. അടുത്തിടെ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോപ് സ്‌കോററായിരുന്നു ഗെയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക