Image

പോലീസുകാരെ നേരിടാന്‍ വീട്ടില്‍ മുളകുവെള്ളം കരുതണമെന്ന് എം.വി.ജയരാജന്‍

Published on 05 June, 2012
പോലീസുകാരെ നേരിടാന്‍ വീട്ടില്‍ മുളകുവെള്ളം കരുതണമെന്ന് എം.വി.ജയരാജന്‍
കണ്ണൂര്‍: പോലീസുകാരെ നേരിടാന്‍ മുളകുവെള്ളം കരുതണമെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍. കേസ് അന്വേഷിക്കാന്‍ സിപിഎംകാരുടെ വീട്ടിലെത്തുന്ന പോലീസുകാരെ നേരിടണമെന്നും തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ജയരാജന്‍ പറഞ്ഞു.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സിപിഎം തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മുസ്‌ലീം ലീഗിന്റെ അച്ചാരം വാങ്ങിയാണ് പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക