Image

തിരുവനന്തപുരത്ത് മിനിബസ് മറിഞ്ഞ് ഏഴു കുട്ടികളടക്കം 32 പേര്‍ക്ക് പരിക്ക്‌

Published on 05 June, 2012
തിരുവനന്തപുരത്ത് മിനിബസ് മറിഞ്ഞ് ഏഴു കുട്ടികളടക്കം 32 പേര്‍ക്ക് പരിക്ക്‌
തിരുവനന്തപുരം: കാട്ടായിക്കോണത്ത് അനധികൃത സര്‍വീസ് നടത്തുന്ന മിനിബസ് മറിഞ്ഞ് ഏഴു സ്‌കൂള്‍ കുട്ടികളടക്കം 32 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1.30 നാണ് സംഭവം.

സമാന്തര സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ സ്‌കൂള്‍ കുട്ടികളടക്കം 34 ലധികം യാത്രക്കാരുണ്ടായിരുന്നു. വഴിയില്‍ പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മിനിബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും രക്ഷപെട്ട് പോകുകയായിരുന്നു. ബസിനെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിന്തുടര്‍ന്നപ്പോള്‍ ഇവരില്‍ നിന്ന് രക്ഷപെടാന്‍ അതിവേഗത്തില്‍ ഓടിച്ചുപോകുന്നതിനിടെ ബസ് മറിയുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കെതിരെ ബഹളമുണ്ടാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ ഒഴികെ മറ്റാരുടെയും പരിക്ക് ഗുരുതരമല്ല.

സംഭവത്തെത്തുടര്‍ന്ന് മിനി ബസ് ഡ്രൈവറേയും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനേയും പോലീസ് കസ്റ്റഡിയിലെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക