Image

മെല്‍ബണില്‍ സൂര്യയുടെ പ്രണാമം-2 വന്‍ വിജയം

Published on 11 June, 2012
മെല്‍ബണില്‍ സൂര്യയുടെ പ്രണാമം-2 വന്‍ വിജയം
മെല്‍ബണ്‍: പുലരി വിക്‌ടോറിയയും സ്‌കന്ധമാതാ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കും ചേര്‍ന്നു ആതിഥ്യമരുളിയ സൂര്യയുടെ പ്രണാമം-2 കലാസന്ധ്യ കാണികള്‍ക്ക് വിസ്മയമൊരുക്കി. 

മേയ് 26ന് (ശനി) വൈകുന്നേരം 5.30ന് റോവില്‍ സെക്കന്‍ഡറി കോളജ് തിയറ്ററിലായിരുന്നു കലാവിരുന്ന്. സംഘാടകസമിതി കോ-ഓര്‍ഡിനേറ്റര്‍ ടോം വെള്ളാരംകുന്നേല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. താരാ രാജ്കുമാര്‍ നില വിളക്ക് കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ പ്രാഗത്ഭ്യത്തിന് തിളക്കമേറി ക്കൊണേ്ടയിരിക്കുന്നുവെന്ന് കൊട്ടിഘോഷിച്ച് പത്തോളം കലാപ്രതിഭകളുടെ മാസ്മരിക പ്രകടനം. കളരിയും ശാസ്ത്രീയ നൃത്തവും സമന്വയിപ്പിച്ച് അണിയിച്ചൊരുക്കിയ സമുദ്രനടനം പലര്‍ക്കും ഒരു നവ്യാനുഭവമായിരുന്നു. അരങ്ങില്‍ മധുവും സജീവും ആടിത്തിമിര്‍ത്തു.

കഥക്കിന്റെ ലോകത്ത് മുന്‍നിരയില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഗുരു രാജേന്ദ്ര ഗജാനിയുടെവിനയം നിറഞ്ഞ പുഞ്ചിരിയും കൈകാലുകളുടെ ദ്രുതചലനങ്ങളുംകൊണ്ട് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. 

മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ കലാകാരികളുടെ നൃത്തവും അരങ്ങേറി. സ്‌കന്ധമാതാ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് വിദ്യാര്‍ഥിനികളുടെ ഭാരതനാട്യവും പുലരിയിലെ ഡോ. സംഗീത സോമന്‍. ദിയ സോമന്‍ സഹോദരിമാരുടെ ഭരതനാട്യവും മെല്‍ബണ്‍ മലയാളികളുടെ കലാപാരമ്പര്യവും വിളിച്ചറിയിക്കുന്ന ഇവരുടെ പ്രകടനം സൂര്യകൃഷ്ണമൂര്‍ത്തിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

സ്‌കന്ധമാതാ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഡയറക്ടര്‍ സുഷമോള്‍ സുരേഷ് കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും കാണികള്‍ക്കും സംഘാടകസമിതിക്കും വിവിധ സ്‌പോണ്‍സര്‍മാര്‍ക്കും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. 

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക