Image

സ്മാര്‍ട്സിറ്റി ഭൂമിയിലെ കെഎസ്ഇബിയുടെ ടവര്‍ നിര്‍മാണം പോലീസ് തടഞ്ഞു

Published on 12 June, 2012
സ്മാര്‍ട്സിറ്റി ഭൂമിയിലെ കെഎസ്ഇബിയുടെ ടവര്‍ നിര്‍മാണം പോലീസ് തടഞ്ഞു
കൊച്ചി: സ്മാര്‍ട്സിറ്റി ഭൂമിയില്‍ കെഎസ്ഇബിയുടെ ടവര്‍ നിര്‍മാണം പോലീസ് തടഞ്ഞു. സ്മാര്‍ട്സിറ്റി അധികൃതരുടെ സമ്മതപത്രവും രേഖകളും ഹാജരാക്കിയാല്‍ മാത്രമേ നിര്‍മാണം അനുവദിക്കാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. സ്മാര്‍ട്സിറ്റി അധികൃതര്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക വേലി പൊളിച്ചുമാറ്റിയാണ് കെഎസ്ഇബി ജീവനക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയില്‍ കടന്നത്. ടവര്‍ നിര്‍മിക്കുന്ന ഭൂമിക്ക് പകരം ഭൂമി സ്മാര്‍ട്സിറ്റിക്ക് നല്‍കാതെ നിര്‍മാണം തുടങ്ങരുതെന്നായിരുന്നു നേരത്തെയുള്ള ധാരണ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക