Image

ടി.പി വധം: പ്രതി കുഞ്ഞനന്തനെ ഒളിപ്പിച്ച എസ്‌.എഫ്‌.ഐ നേതാവ്‌ അറസ്റ്റില്‍

Published on 12 June, 2012
ടി.പി വധം: പ്രതി കുഞ്ഞനന്തനെ ഒളിപ്പിച്ച എസ്‌.എഫ്‌.ഐ നേതാവ്‌ അറസ്റ്റില്‍
കോഴിക്കോട്‌: ഒഞ്ചിയം റവല്യൂഷണറി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ്‌ അന്വേഷിക്കുന്ന മുഖ്യപ്രതി സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെ ഒളിപ്പിച്ച കേസില്‍ സ്‌എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം വി.കെ. നിഷാദിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പയ്യന്നൂരില്‍ നിന്നാണ്‌ ഇയാളെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്‌.

ഇതിനിടെ അറസ്റ്റിലായ മുഖ്യ പ്രതി ടി.കെ.രജീഷിനെ ഈ മാസം 20 വരെ പോലീസ്‌ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. വടകര ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ ഉത്തരവ്‌. അന്വേഷണ സംഘം തന്നെ മഹാരാഷ്‌ട്രിയില്‍ നിന്ന്‌ കേരളത്തിലെത്തുന്നതുവരെ ക്രൂരമായി പീഡിപ്പിച്ചുവെന്നും മുഖംമൂടിയിട്ടയാളാണ്‌ പീഡിപ്പിച്ചതെന്നും രജീഷ്‌ മജിസ്‌ട്രേറ്റിന്‌ മൊഴി നല്‍കി. ഇതിനെത്തുടര്‍ന്ന്‌ രജീഷിനെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക്‌ വിധേനാക്കാന്‍ കോടതി ഉത്തരവിട്ടു. വൈദ്യപരിശോധനയില്‍ രജീഷിന്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്‌ടെത്തിയില്ല. തുടര്‍ന്ന്‌ ഉച്ചയ്‌ക്കുശേഷം വീണ്‌ടും കോടതിയില്‍ ഹാജരാക്കിയ രജീഷിനെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊണ്‌ട്‌ കോടതി ഉത്തരവിറക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക