Image

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്‌ ജൂലൈ 19 നു നടക്കും

Published on 12 June, 2012
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്‌ ജൂലൈ 19 നു നടക്കും
ന്യൂഡല്‍ഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്‌ ജൂലൈ 19 നു നടക്കും. പത്രിക സമര്‍പ്പണം ഈ മാസം 16ന്‌ ആരംഭിക്കും. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷ്‌ണര്‍ വി.എസ്‌. സമ്പത്താണ്‌ തീയതി പ്രഖ്യാപിച്ചത്‌. വോട്ടെണ്ണല്‍ 22 ന്‌ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന്റെ കാലവധി ജൂലൈ 24ന്‌ അവസാനിക്കുന്നതിനെ തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ്‌. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങള്‍ക്കും എല്ലാസംസ്‌ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ക്കുമാണ്‌ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവകാശമുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക