Image

സിംഗപ്പൂരില്‍ കാഴ്ച്ചപൂരം; നഗരരാവുകളെ പ്രകാശമാനമാക്കാന്‍ ഇനി മനുഷ്യനിര്‍മിത സൂപ്പര്‍ ട്രീകള്‍

Published on 12 June, 2012
സിംഗപ്പൂരില്‍ കാഴ്ച്ചപൂരം; നഗരരാവുകളെ പ്രകാശമാനമാക്കാന്‍ ഇനി മനുഷ്യനിര്‍മിത സൂപ്പര്‍ ട്രീകള്‍
സിംഗപ്പൂര്‍: ഏഷ്യയില്‍ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണമായ സൂപ്പര്‍ ട്രീകള്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് സമാനമായ ഈ മനുഷ്യനിര്‍മിതം സിംഗപ്പൂരില്‍ മൈലുകള്‍ക്ക് അകലെനിന്നും ദൃശ്യമാകും. ആകാശവിതാനത്തേക്ക് അമ്പതോളം മീറ്റര്‍ ചിറകുവിടര്‍ത്തിനില്‍ക്കുന്ന കൂറ്റന്‍ സ്റ്റീല്‍, കോണ്‍ക്രീറ്റ് നിര്‍മിതികളാണ് തായ്ത്തടിയായി നിലകൊള്ളുന്നത്. കട്ടിയുള്ള വയര്‍ ദണ്ഡുകള്‍ ശിഖരങ്ങളായി നില്‍ക്കുന്നു.

നഗരത്തിന്റെ മറീനാ ബേ മേഖലയില്‍ 350 ദശലക്ഷം പൗണ്ട് മുടക്കി നിര്‍മിച്ചിട്ടുള്ള ബേ പ്രോജകട് ഉദ്യാനത്തിലാണ് ഇവ നില്‍ക്കുന്നതെങ്കിലും ആര്‍ക്കും മൈലുകളകലെനിന്നും കാണാന്‍ കഴിയും. സോളാര്‍ പാനലുകളും തൂക്കു പൂന്തോട്ടങ്ങളും മഴവെള്ള സംഭരണികളുമുള്ള മരങ്ങളില്‍ ലോകത്തെമ്പാടുമുള്ള സസ്യങ്ങള്‍ പ്രദര്‍ശനത്തിന് വയ്ക്കും.

ലോകത്തിന്റെ ജൈവശാസ്ത്ര് തലസ്ഥാനമാക്കി മാറ്റുന്ന പൂന്തോട്ടത്തില്‍ വിശാലമായ ഹരിതമേഖലയും തയാറാക്കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഹരിതസസ്യങ്ങളുടെ കലവറയായി അത് മാറും. സിംഗപ്പൂര്‍ ഗാര്‍ഡന്‍ ഫെസ്റ്റിവലിന്റെ ആസ്ഥാനവുമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക