Image

പനിച്ചു വിറച്ച്‌ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത്‌ 10,235 പേര്‍

Published on 13 June, 2012
പനിച്ചു വിറച്ച്‌ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത്‌ 10,235 പേര്‍
തിരുവനന്തപുരം: കേരളം വീണ്ടും പനിച്ചുവിറയ്‌ക്കുന്നു. ഇന്നലെ മാത്രം 10,235 പേര്‍ പനിക്കു ചികില്‍സതേടി. ഇതില്‍ 28 പേര്‍ക്കു ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. പകുതി പേരും തിരുവനന്തപുരം ജില്ലക്കാരാണ്‌. കോട്ടയത്ത്‌ അഞ്ചുപേര്‍ക്കു ഡെങ്കിപ്പനി കണ്ടെത്തി. പുതുതായി 10 പേര്‍ക്ക്‌ എച്ച്‌1 എന്‍1 പനി സ്‌ഥിരീകരിച്ചു. അഞ്ചുപേര്‍ കോഴിക്കോട്ടുകാരാണ്‌. മലപ്പുറത്തു മൂന്നും വയനാട്ടിലും കാസര്‍കോട്ടും ഓരോരുത്തര്‍ക്കും എച്ച്‌1 എന്‍1 പനി ബാധിച്ചിട്ടുണ്ട്‌. ഇടുക്കിയിലും കോട്ടയത്തും എലിപ്പനി വ്യാപകമാണ്‌. 13 മലമ്പനി കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ എത്തുന്നവരുടെ കണക്കുകൂടി എടുക്കുമ്പോള്‍ എണ്ണം ഉയരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക