Image

പി.കെ. ബഷീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം

Published on 13 June, 2012
പി.കെ. ബഷീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം
തിരുവനന്തപുരം: അരീക്കോട് ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ ലീഗ് എംഎല്‍എ പി.കെ. ബഷീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ കൂട്ടത്തോടെ നടുത്തളത്തിലിറങ്ങി കുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്ത് സ്പീക്കര്‍ അദ്ദേഹത്തിന്റെ ചേമ്പറിലേക്ക് മടങ്ങി. എന്നാല്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങാന്‍ തയാറാകാതെ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഇന്നലെയും സഭ വിഷയത്തില്‍ തടസപ്പെട്ടിരുന്നു. ഇന്ന് വീണ്ടും സഭ തടസപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക