Image

പോലീസ് സംഘത്തിന് നേരെ കൊടി സുനി തോക്കു ചൂണ്ടി

Published on 13 June, 2012
പോലീസ് സംഘത്തിന് നേരെ കൊടി സുനി തോക്കു ചൂണ്ടി
കണ്ണൂര്‍: തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേര്‍ക്ക് കൊടി സുനി തോക്കു ചൂണ്ടി. രക്ഷപെടാനുള്ള അവസാനശ്രമമെന്ന നിലയ്ക്കായിരുന്നു തോക്കെടുത്തത്. എന്നാല്‍ പോലീസ് സംഘത്തിനൊപ്പമുണ്ടായിരുന്ന ദ്രുതകര്‍മസേനയിലെ അംഗങ്ങള്‍ കൊടിസുനിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളില്‍ നിന്ന് ലൈസന്‍സില്ലാത്ത തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വാളുകളും ഇവരുടെ ഒളികേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആരെങ്കിലും പിടികൂടാനെത്തിയാല്‍ ആയുധം കാട്ടി ഭയപ്പെടുത്തി രക്ഷപെടാനായിരുന്നു ഇവരുടെ പദ്ധതി. ഈ നിര്‍ദേശം നല്‍കി ഇവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കുകയായിരുന്നു. കൊടി സുനിയും കിര്‍മാണി മനോജും ഷാഫിയും കഴിഞ്ഞ 20 ദിവസമായി പെരുങ്ങാനും മലയില്‍ ഷെഡ്ഡു കെട്ടി താമസിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഇവര്‍ക്ക് സഹായം നല്‍കിയ കാരായി ശ്രീജിത്ത്, രാജേഷ്, സുധീഷ് എന്നിവരെയും കസ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാല്‍ കൊടി സുനിയും കൂട്ടരും പിടിയിലായത് അറിഞ്ഞതോടെ ഇവര്‍ക്ക് പ്രധാന സഹായം നല്‍കിയ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയാ കമ്മറ്റിയംഗവും സ്ഥലത്തുനിന്നും അപ്രത്യക്ഷരായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക