Image

രാഷ്ട്രപതി: ബുദ്ധദേവുമായി പ്രണാബ് ചര്‍ച്ച നടത്തി

Published on 14 June, 2012
രാഷ്ട്രപതി: ബുദ്ധദേവുമായി പ്രണാബ് ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ച് കേന്ദ്ര മന്ത്രി പ്രണാബ് മുഖര്‍ജി പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുമായി ചര്‍ച്ച നടത്തി. ടെലിഫോണിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്. പ്രണാബ് ചര്‍ച്ച നടത്തിയതായി കോല്‍ക്കത്തയിലെ സിപിഎം നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.

നേരത്തെ മമതാ ബാനര്‍ജിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും ചേര്‍ന്ന് മുന്നോട്ടുവെച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയടക്കം പേരുകള്‍ കോണ്‍ഗ്രസ് നിരാകരിച്ചിരുന്നു. ബുദ്ധദേവുമായി ചര്‍ച്ച നടത്തിയതിലൂടെ കോണ്‍ഗ്രസിന്റെ നീക്കം കരുതലോടെയാണെന്നാണ് വ്യക്തമായിരിക്കുന്നത്. മുന്‍ രാഷ്ട്രപതി കൂടിയായ അബ്ദുള്‍ കലാമിന്റെ പേരും മമതയും മുലായവും മുന്നോട്ടുവെച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

രാഷ്ട്രപതിസ്ഥാനത്തേക്ക് അബ്ദുള്‍ കലാമിന് പിന്തുണ നേടിയെടുക്കാന്‍ ബിജെപിയും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രണാബ് ബുദ്ധദേവുമായി ചര്‍ച്ച നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക