Image

സിപിഎം സെക്രട്ടറിയാകാന്‍ കേസില്‍ പ്രതിയാകണമെന്ന് ചെന്നിത്തല

Published on 14 June, 2012
സിപിഎം സെക്രട്ടറിയാകാന്‍ കേസില്‍ പ്രതിയാകണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേസില്‍ പ്രതിയാകുന്നവരെ മാത്രമേ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കൂ എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ള കെ.കെ.ജയചന്ദ്രനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയാക്കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഗോപി കോട്ടമുറിയ്ക്കല്‍, കെ.കെ.ജയചന്ദ്രന്‍, എം.എം.മണി, പി.ശശി തുടങ്ങിയവരുടെ പേരുകള്‍ ഉദ്ധരിച്ചായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.

ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റപത്രത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രതികരിക്കണം. വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമിച്ചു എന്ന പരാമര്‍ശത്തോട് പാര്‍ട്ടിയുടെ നേതാക്കള്‍ പ്രതികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

പ്രസംഗത്തിന്റെ പേരില്‍ പി.കെ.ബഷീര്‍ എംഎല്‍എയ്‌ക്കെതിരേ 302-ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും രമേശ് രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക