Image

എറണാകുളം കളക്‌ട്രേറ്റ് സ്‌ഫോടനത്തിന് പിന്നില്‍ തടിയന്റവിട നസീറെന്ന് സൂചന

Published on 14 June, 2012
എറണാകുളം കളക്‌ട്രേറ്റ് സ്‌ഫോടനത്തിന് പിന്നില്‍ തടിയന്റവിട നസീറെന്ന് സൂചന
കൊച്ചി: എറണാകുളം കളക്‌ട്രേറ്റ് സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ തടിയന്റവിട നസീറാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. നസീര്‍ ഉള്‍പ്പെട്ട രണ്ടു കേസുകളിലെ ആക്രമണ രീതിയുമായി കളക്‌ട്രേറ്റ് സ്‌ഫോടനത്തിന് സാമ്യമുണ്‌ടെന്നാണ് അന്വേഷണ സംഘം കണ്‌ടെത്തിയിരിക്കുന്നത്. 

ആലുവയില്‍ ക്രൈം ബ്രാഞ്ച് ഐജി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക