Image

യൂറോ കപ്പ്: ക്രൊയേഷ്യ-ഇറ്റലി സമനിലയില്‍ പിരിഞ്ഞു

Published on 14 June, 2012
യൂറോ കപ്പ്: ക്രൊയേഷ്യ-ഇറ്റലി സമനിലയില്‍ പിരിഞ്ഞു
പോസ്‌നന്‍: യൂറോ കപ്പില്‍ ഇറ്റലിക്കു വീണ്ടും സമനില. ഗ്രൂപ്പ് സിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയാണ് ഇറ്റലിക്കു കുരുക്കിട്ടത്. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലെ 39-ാം മിനിറ്റില്‍ ആന്ദ്രെ പിര്‍ലോ ഇറ്റലിക്കു വേണ്ടിയും 72-ാം മിനിറ്റില്‍ മാരിയോ മെന്‍സുകിക് ക്രൊയേഷ്യക്കു വേണ്ടിയും ഗോള്‍ നേടി. ഇതോടെ ഇറ്റലിയുടെ ക്വാര്‍ട്ടര്‍ പ്രവേശം അനിശ്ചിതത്വത്തിലായി. 

39-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ബലോട്ടെല്ലിയെ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് ആന്ദ്രെ പിര്‍ലോ ഗോളാക്കുകയായിരുന്നു. 25-വാര അകലെ ബോക്‌സിന് ഇടതുമൂലയില്‍ നിന്നു തൊടുത്ത ഷോട്ട് മാരിവില്‍ കണക്കെ ക്രൊയേഷ്യന്‍ ഗോളി പ്ലെറ്റിക്കോസയുടെ ഗ്ലൗവില്‍ ഉരസി വലയില്‍ പതിക്കുകയായിരുന്നു. 

ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ക്രൊയേഷ്യ 72-ാം മിനിറ്റില്‍ സമനില നേടി. ഇറ്റാലിയന്‍ താരം ചെല്ലെനിയുടെ പിഴവുമുതലെടുത്ത് മാരിയോ മെന്‍സുകിക് ഗോള്‍ നേടുകയായിരുന്നു. യൂറോയില്‍ മെന്‍സുകികിന്റെ മൂന്നാം ഗോളാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക