Image

അനധികൃത ഖനനം: യെദിയൂരപ്പയുടെ മക്കള്‍ക്കും മരുമകനും സമന്‍സ്‌

Published on 16 June, 2012
അനധികൃത ഖനനം: യെദിയൂരപ്പയുടെ മക്കള്‍ക്കും മരുമകനും സമന്‍സ്‌
ബംഗളൂര്‍: അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പയുടെ മക്കള്‍ക്കും മരുമകനും എതിരേ സമന്‍സ്‌. യെദിയൂരപ്പയുടെ മകനും ഷിമോഗ എം.പിയുമായ ബി.വൈ. രാഘവേന്ദ്ര, മറ്റൊരു മകന്‍ ബി.വൈ. വിജയേന്ദ്ര, മരുമകന്‍ ആര്‍.എന്‍. സോഹന്‍കുമാര്‍ എന്നിവര്‍ക്കാണ്‌ സി.ബി.ഐ സമന്‍സ്‌ അയച്ചത്‌.

ബാംഗ്ലൂരെ ജിന്‍ഡാല്‍ മൈനിങ്‌ കമ്പനിക്ക്‌ ഖനനത്തിന്‌ ഭൂമി അനുവദിച്ചതിന്‌ യെദിയൂരപ്പയുടെ ബന്ധുക്കള്‍ നടത്തുന്ന പ്രേരണ ട്രസ്റ്റിന്‌ 20 കോടി സംഭാവന ലഭിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യാനാണ്‌ സി.ബി.ഐ സമന്‍സ്‌ അയച്ചിരിക്കുന്നത്‌. കേസുമായി ബന്ധപ്പെട്ട്‌ ബംഗളൂരു വികസന അതോറിറ്റി (ബി.ഡി. എ) മുന്‍ കമീഷണര്‍ എസ്‌. സിദ്ധയ്യയെ സി.ബി.ഐ വ്യാഴാഴ്‌ച ചോദ്യം ചെയ്‌തിരുന്നു. രണ്ടു ദിവസത്തിനകം സി.ബി.ഐ അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ യെദിയൂരപ്പക്കും നോട്ടീസ്‌ അയക്കുമെന്ന സൂചനയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക