Image

മൂന്നാമത്‌ കോതനല്ലൂര്‍ സംഗമം ജൂണ്‍ 16ന്‌

സാബു ചുണ്‌ടക്കാട്ടില്‍ Published on 16 June, 2012
മൂന്നാമത്‌ കോതനല്ലൂര്‍ സംഗമം ജൂണ്‍ 16ന്‌
മാഞ്ചസ്റ്റര്‍: ആട്ടവും പാട്ടുമായി യുകെയിലെ കോതനല്ലൂര്‍ നിവാസികള്‍ ജൂണ്‍ 16ന്‌ (ശനി) മാഞ്ചസ്റ്ററില്‍ ഒത്തുകൂടുമ്പോള്‍ അതൊരു പുതിയ നാഴികക്കല്ലാകും. മൂന്നാമത്‌ സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

മാഞ്ചസ്റ്റര്‍ ലെവന്‍ ഷ്യൂമിലെ സെന്റ്‌ മേരീസ്‌ കാത്തലിക്‌ ചര്‍ച്ച ഹാളില്‍ രാവിലെ 11 ന്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. വെല്‍ക്കം സോംഗിനൊപ്പം യുവതാരങ്ങള്‍ മനോഹരമായി ചുവടുകള്‍ വയ്‌ക്കുന്നതോടെ മൂന്നാമത്‌ സംഗമ പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കും. തുടര്‍ന്ന്‌ കുട്ടികളുടെയും മുതര്‍ന്നവരുടെയും വിവിധ കലാപരിപാടികളും, ഗാനമേളയും സംഗമത്തോടനുബന്ധിച്ച്‌ നടക്കും.

നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരിക്കുന്ന മാതാപിതാക്കള്‍ ഒത്തുചേര്‍ന്ന്‌ സംഗമത്തിന്‌ തിരിതെളിയിക്കും. ബന്ധുമിത്രാധികളെയും, സുഹൃത്തുക്കളെയും കണ്‌ടുമുട്ടി ബാല്യകാല സൗഹൃദങ്ങള്‍ പങ്കുവയ്‌ക്കുന്നതിനും പിറന്ന മണ്ണിന്റെ ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുന്നതിനും യുകെയിലുള്ള മുഴുവന്‍ കോതനല്ലൂര്‍ നിവാസികളെയും കോതനല്ലൂരില്‍ നിന്നും വിവാഹം കഴിച്ചവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

വേദിയുടെ വിലാസം: St. Marys Catholic Church, M 193 PY Elbo Street Levenshulme
മൂന്നാമത്‌ കോതനല്ലൂര്‍ സംഗമം ജൂണ്‍ 16ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക