Image

സീറോ മലബാര്‍ വാല്‍സിംഗ്‌ഹാം തീര്‍ത്ഥാടനം ജൂലൈ 15 ന്‌, കേംബ്രിഡ്‌ജ്‌കാത്തലിക്ക്‌ കമ്യുനിറ്റി നേതൃത്വം വഹിക്കും

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 18 June, 2012
സീറോ മലബാര്‍ വാല്‍സിംഗ്‌ഹാം തീര്‍ത്ഥാടനം ജൂലൈ 15 ന്‌, കേംബ്രിഡ്‌ജ്‌കാത്തലിക്ക്‌ കമ്യുനിറ്റി നേതൃത്വം വഹിക്കും
വാല്‍സിംഗ്‌ഹാം : യു കെ യിലെ ലൂര്‍ദ്‌ എന്നറിയപ്പെടുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിംഗ്‌ഹാമില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തീര്‍ത്ഥാടനം ജൂലൈ 15 നു മരിയോത്സവമായി ആഘോഷിക്കുന്നു. എഴായിരത്തോളം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ ആറാമത്‌ തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നത്‌ ഈസ്റ്റ്‌ ആന്‍ഗ്ലിയായിലെ പ്രമുഖ കത്തോലിക്ക കൂട്ടായ്‌മ്മയായ കേംബ്രിഡ്‌ജ്‌ സീറോ മലബാര്‍ കാത്തലിക്ക്‌ കമ്മ്യുനിട്ടിയാണ്‌. തീര്‍ത്ഥാടനം വിജയിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും പ്രോല്‍ശാഹനുവുമായി സെന്റ്‌ ഫിലിഫ്‌ ഹോവാര്‍ഡ്‌ കാത്തലിക്ക്‌ ചര്‍ച്ച്‌ വികാരിയും മലയാളീ സമൂഹത്തിന്റെ അഭ്യുധയകാംക്ഷിയുമായ ആയ മോണ്‍സിഞ്ഞോര്‍ ഫാ ജിം ഹാര്‍ക്‌നെസ്സ്‌ തീര്‍ത്ഥാടക പ്രസുദേന്തി സമൂഹത്തോടൊപ്പം എപ്പോഴും ഉണ്ടെന്നുള്ളത്‌ സന്‌ഗാടകര്‍ക്ക്‌ ഊര്‍ജ്ജം പകരുന്നു. തീര്‍ത്താടകര്‍ക്കുള്ള അടിസ്‌ത്ഥാന സൗകര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചതായി ടോജോ ചെറിയാന്‍ , റോബിന്‍ കുര്യാക്കോസ്‌ എന്നിവര്‍ അറിയിച്ചു. സീറോ മലബാര്‍ ചാപ്ലിനും, വാല്‌ശിങ്ങാം തീര്‍ത്താടനത്തിന്റെ സംഗാടകനും, ആയ ഫാ മാത്യു ജോര്‍ജ്ജ്‌ വണ്ടാലക്കുന്നേല്‍ ആണ്‌ തീര്‍ത്താടനത്തിന്റെ മുഖ്യ നേതൃത്വം വഹിക്കുന്നത്‌. വാല്‌ഷിങ്ങാം പുണ്യ കേന്ദ്രത്തിന്റെ ചരിത്രം, അന്നേ ദിവസം പാടുന്നതും, ചൊല്ലാനുമുള്ളതുമായ പാട്ടുകളും, പ്രാര്‍ത്ഥനകളും, മറ്റും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ തയ്യാറാക്കുന്ന പുസ്‌തകം എല്ലാവര്‌ക്കും ലഭ്യമാക്കുമെന്ന്‌ ഓമന ജോസ്‌, ഷേര്‍ലി ജോസി എന്നിവര്‍ അറിയിച്ചു. കുട്ടികളെ അടിമ വെക്കുന്നതിനും, കുമ്പസാരത്തിനും, പ്രത്യേക നിയോഗങ്ങള്‍ക്ക്‌ പ്രാര്‍ത്തിക്കുന്നതിനും ഭോജന ഇടങ്ങള്‍, വാഹന പാര്‍ക്കിങ്ങുകള്‍ എന്നിവക്കും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും റോയ്‌മോന്‍ ചാക്കോ, ജോജി ജോസഫ്‌ എന്നിവര്‍ അറിയിച്ചു. അവരവര്‍ക്കുള്ള ഭക്ഷണവും, വെള്ളവും ,മരുന്നും മറ്റും സ്വയം കരുതേണ്ടതാണ്‌.

താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ റെമിജിയുസ്‌ ഇഞ്ച്‌ചനാനിയില്‍ പിതാവ്‌ ഈ തീര്‍ത്തടനത്തിലെ മുഖ്യ അതിഥിയായിരിക്കും. സഭാ പണ്ഡിതനും , ആധ്യാല്‌മ്മിക, വിദ്യാഭ്യാസ, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യവും, പ്രവാസി ലോകത്ത്‌ ആള്‌മീയ ദീപവും, ആഫ്രിക്കന്‍ ദാരിദ്ര മേഖലയില്‍ സാന്ത്വനത്തിന്റെ ഹൃദയ സ്‌പര്‍ശിയും, , മികച്ച വാഗ്മിയുമായ താമരശ്ശേരി രൂപതയുടെ മഹാ ഇടയന്റെ അനുഗ്രഹീത സാന്നിദ്ധ്യം വാല്‌ശിങ്ങാം തീര്‍ത്ഥാടനത്തിനു ആള്‌മീയ ശോഭ പകരും.

.പരിശുദ്ധ മാതാവിന്റെ മധ്യസ്‌ത്തതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ ലഭിക്കാറുള്ള വാല്‌ഷിങ്ങാം യു കെ യിലെ ഏറ്റവും വലിയ അഭയവും ആശ്രയവും ഉദ്ദിഷ്ട കാര്യ സാധ്യവുമായ ഇടമായാണ്‌ എല്ലാ മാതൃ ഭക്തരും വിശ്വസിക്കുന്നത്‌.

ഉച്ചക്ക്‌ 12 :00 മണിക്ക്‌ വാല്‌ശിങ്ങാമിലെ െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ നിന്നും വാല്‌ശിങ്ങാമിലെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള തീര്‍ത്ഥാടനം ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട്‌ മരിയ ഭക്തര്‍ വാല്‌ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്നു നീങ്ങും.

സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അടിമ വെക്കല്‍, തീര്‍ത്ഥാടന സന്ദേശം തുടര്‍ന്ന്‌ ഭക്ഷണത്തിനായുള്ള ഇടവേള. ഉച്ചകഴിഞ്ഞു 2:45 നു അഭിവന്ദ്യനായ മാര്‍ റെമിജിയുസ്‌ ഇഞ്ച്‌ചനാനിയില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഗോഷമായ തിരുന്നാള്‍ സമൂഹ ബലി നടത്തപ്പെടും. സമാപനത്തോടനുബന്ധിച്ചു അടുത്ത വര്‍ഷത്തെ പ്രസുധേന്ധിമാരെ വാഴിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ടോജോ ചെറിയാന്‍ 7877854744
റോബിന്‍ കുര്യാക്കോസ്‌ 07961425750
റോയ്‌മോന്‍ ചാക്കോ 07960665323
ജോജി ജോസഫ്‌ 07545233760
ഓമന ജോസ്‌ 07898753525
ഷേര്‍ലി ജോസി 07930481388
സീറോ മലബാര്‍ വാല്‍സിംഗ്‌ഹാം തീര്‍ത്ഥാടനം ജൂലൈ 15 ന്‌, കേംബ്രിഡ്‌ജ്‌കാത്തലിക്ക്‌ കമ്യുനിറ്റി നേതൃത്വം വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക