Image

സുരേഷിനും ഫിലിപ്പിനും പുരസ്‌കാരം നല്‍കി

Published on 19 June, 2012
സുരേഷിനും ഫിലിപ്പിനും പുരസ്‌കാരം നല്‍കി
ഈസ്റ്റ്ഹാം: ലണ്ടന്‍ മലയാള സാഹിത്യവേദി കലാ സാംസ്‌കാരിക രംഗത്ത് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സുരേഷും ഫിലിപ്പ് എബ്രഹാമും ഏറ്റുവാങ്ങി. ജൂണ്‍ ഒമ്പതിന് ഈസ്റ്റ്ഹാം ഗുരുമിഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകള്‍ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. റെജി നന്തികാട് അതിഥികളെ സദസിന് പരിചയപ്പെടുത്തി. 

ഡോ.രവിരാമന്‍, നടന്‍ മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. മനോജ് ശിവയും ശ്രീകുമാര്‍ പിള്ളയും ചേര്‍ന്നു ജുഗല്‍ബന്ദി അവതരിപ്പിച്ചു. വക്കം.ജി.സുരേഷ് കുമാര്‍, ശശി.എസ്.കുളമട എന്നിവര്‍ കവിതയാലപിച്ചു. മനോജും മീര പാര്‍വതിപുരവും ആശംസ നേര്‍ന്നു.

വാര്‍ത്ത അയച്ചത്: രാജി ഫിലിപ്പ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക