Image

ജോമി കാച്ചപ്പള്ളി ഷിക്കാഗോയില്‍ നിര്യാതനായി, സംസ്കാരം ജൂണ്‍ 23-ന്

Published on 19 June, 2012
ജോമി കാച്ചപ്പള്ളി ഷിക്കാഗോയില്‍ നിര്യാതനായി, സംസ്കാരം ജൂണ്‍ 23-ന്
ഷിക്കാഗോ: മാള, ആലത്തൂര്‍, കാച്ചപ്പള്ളില്‍, റപ്പായി- അന്നം ദമ്പതികളുടെ മകനും, ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ ജോമി കാച്ചപ്പള്ളി (40) ഷിക്കാഗോയില്‍ നിര്യാതനായി.

ഭാര്യ: ആനി, ചങ്ങനാശേരി പടിയറ കുടുംബാംഗമാണ്. ഇസബെല്‍, അലീസ എന്നിവര്‍ മക്കള്‍.

സഹോദരങ്ങള്‍: വര്‍ഗീസ് കാച്ചപ്പള്ളി (ന്യൂയോര്‍ക്ക്), പോള്‍ കാച്ചപ്പള്ളി, ഡെയിസി ഫ്രാന്‍സീസ് കൈപ്പറമ്പില്‍, ജോയി കാച്ചപ്പള്ളി, ലിസി പോള്‍സണ്‍ കൈപ്പറമ്പാട്ട്, ഡോളി തോമസ് ആലുംപറമ്പില്‍ (എല്ലാവരും ഷിക്കാഗോ).

ജൂണ്‍ 22-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് സീറോ മലബാര്‍ കരത്തീഡ്രലില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും.

ജൂണ്‍ 23-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

ജൂണ്‍ 25-ന് തിങ്കളാഴ്ച രാവിലെ 8.30-ന് സീറോ മലബാര്‍ കത്തീഡ്രലില്‍ പരേതന്റെ ആത്മശാന്തിക്കായി വിശുദ്ധകുര്‍ബാനയും, പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലാലിച്ചന്‍ (312 636 5904), ജോമോന്‍ (847 421 2071).
ജോമി കാച്ചപ്പള്ളി ഷിക്കാഗോയില്‍ നിര്യാതനായി, സംസ്കാരം ജൂണ്‍ 23-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക