Image

ഒക്കലഹോമ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ജൂലായ് 18 മുതല്‍

പി.പി.ചെറിയാന്‍ Published on 20 June, 2012
ഒക്കലഹോമ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ജൂലായ് 18 മുതല്‍
ഒക്കലഹോമ: ഒക്കലഹോമ ബ്രദറണ്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 18, 19, 20, 21 തീയ്യതികളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.

ഒക്കലഹോമ ബാഥനി നോര്‍ത്ത് കൗണ്‍സില്‍ റോഡിലുള്ള ഹാളിലാണ് വി.ബി.എസ് പരിപാടികള്‍ നടക്കുന്നത്.

"കാരാഗ്രഹത്തില്‍ നിന്നും രാജകൊട്ടാരത്തിലേക്കുള്ള ദാവീദിന്റെ യാത്ര"- എന്നതാണ് വിബിഎസ്സിന്റെ പ്രധാന പഠന വിഷയം

വി.ബി. എസ്സിന്റെ റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ജോര്‍ജ്ജ് പുത്തന്‍ പുരയ്ക്കല്‍, നോയല്‍ ദാനിയേല്‍, ജോബി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു. ഓണ്‍ലൈനിലൂടെ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 405-218-24181, 405-921-0574, 405-816-4310 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ-www.marthomabrothomassembley.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്.
ഒക്കലഹോമ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ജൂലായ് 18 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക